NEWS
500 കോടി ഖത്തർ റിയാലിന്റെ സർക്കാർ ഇജാറ സുകൂക് പുറത്തിറക്കി ഖത്തർ സെൻട്രൽ ബാങ്ക്
27/08/2026 03:40 PM IST

ദോഹ: ധനകാര്യ മന്ത്രാലയത്തിന് വേണ്ടി ഖത്തർ സെൻട്രൽ ബാങ്ക് (QCB) 500 കോടി ഖത്തർ റിയാൽ (QAR 5 Billion) മൂല്യമുള്ള സർക്കാർ ഇജാറ സുകൂക്കുകൾ (Government Ijarah Sukuk) പുറത്തിറക്കി.
250 കോടി റിയാൽ: 2029 ജനുവരി 16-ന് കാലാവധി പൂർത്തിയാകുന്ന ഇജാറ സുകൂക് (ലാഭവിഹിതം: 4.75%).
250 കോടി റിയാൽ: 2030 ഓഗസ്റ്റ് 24-ന് കാലാവധി പൂർത്തിയാകുന്ന ഇജാറ സുകൂക് (ലാഭവിഹിതം: 4.90%).
വ്യത്യസ്ത കാലാവധികളിലായി
രണ്ട് ഘട്ടങ്ങളായാണ് തുകവിഭജിച്ചിരിക്കുന്നത്.സുകൂക്കുകൾക്കായി നിക്ഷേപകരിൽ നിന്ന് വൻ പ്രതികരണമാണ് ലഭിച്ചത്. ആകെ 550 കോടി ഖത്തർ റിയാലിന്റെ അപേക്ഷകൾ (Bids) ലഭിച്ചതായി സെൻട്രൽ ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











